• പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ജീവനക്കാരിയായ ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷയാണ് മരിച്ചത്.

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ജീവനക്കാരിയായ ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി  ദിന്‍ഷയാണ് മരിച്ചത്. സംഭവത്തിൽ ദിന്‍ഷയുടെ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റിസോർട്ടിന് പുറത്തുവെച്ചാണ് റിസപ്ഷനിസ്റ്റായ ദിന്‍ഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ദിന്‍ഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ജിത്തുവിനെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

കോഴഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ദിന്‍ഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള ജിത്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമായേക്കും.

ENGLISH SUMMARY:

A 20-year-old woman working as a receptionist at a resort in Maramon, Kozhenchery, Pathanamthitta, was stabbed to death. The deceased has been identified as Dilsha, a native of Kulathupuzha. Her friend Jithu, a native of Keezhukara, has been arrested in connection with the incident.