• മാനക്കേടുണ്ടാക്കിയെന്ന വിരോധവും സ്വർണാഭരണത്തെ ചൊല്ലിയുള്ള തർക്കങ്ങളുമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പങ്കാളിയില്‍ നിന്നും കുത്തേറ്റ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന അപകടനില തരണം ചെയ്തു. കീര്‍ത്തനയെ കുത്തിയ ജിനീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. കീര്‍ത്തനയെ കൊല്ലാനുള്ള ഉദ്യേശത്തോടെയാണ് എത്തിയതെന്ന് ജിനീഷ് പൊലീസ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. വിവാഹിതയായ കീര്‍ത്തന ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. കീര്‍ത്തനിയുടെ ലിവിങ് ടുഗെഡര്‍ പങ്കാളിയാണ് ജിനീഷ്. പേരാമ്പ്ര റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാള്‍. 

പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് ആക്രമണം നടത്തിയത്. കുത്തുന്നതിനിടെ കീര്‍ത്തന പ്രതിരോധിച്ചു. കത്തിയുടെ പിടി ഒടിഞ്ഞു പോയി. പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുമ്പോള്‍ കത്തിയുടെ പിടി മാത്രമാണ് ജിനീഷിന്‍റെ കയ്യിലുണ്ടായിരുന്നത്. കഴുത്തിന് ഉൾപ്പെടെ നാലിടത്താണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അപകടനില നില തരണം ചെയ്തിട്ടുണ്ട്. 

മാനക്കേടുണ്ടാക്കിയെന്നതിനാല്‍ കീര്‍ത്തനയെ കൊല്ലാന്‍ ഉദ്യേശിച്ചാണ് ജിനീഷ് എത്തിയത്. എംഡിഎംഎ കേസില്‍ ജയിലിലായതോടെ ജിനീഷും കീര്‍ത്തനയും അകന്നിരുന്നു. കീർത്തന പിടിയിലായ ശേഷം ഇയാൾ വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. കീർത്തനയ്ക്ക് ജാമ്യം ലഭിച്ച ശേഷം ഒരു സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഒരു സംഘം ജിനീഷിനെ ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളില്‍ പ്രകോപിതനായാണ് ജിനീഷ് കീര്‍ത്തനയെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് വിവരം. 

ENGLISH SUMMARY:

Keerthana, the second accused in a Vadakara MDMA case, has successfully crossed the danger mark after being stabbed multiple times by her live-in partner, Jineesh. The attack took place right in front of a police station, prompting police and locals to immediately apprehend Jineesh at the scene. During interrogation, Jineesh confessed that he intended to kill her because her criminal involvement brought shame to him and sparked subsequent disputes. Following initial treatment at the Vadakara Taluk Hospital, she was transferred to the Kozhikode Medical College Hospital, where her condition is now stable.