പെരുമ്പാവൂരിലെ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യ പ്രതി എൻ കെ ജൈസലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഇതിന്റെ ഭാഗമായി കേസിന്റെ കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപിക്കും.
ജാമ്യമില്ല വാറന്റ് കോടതിയിൽ നിന്ന് വാങ്ങി സിബിഐ വഴിയാകും റെഡ് കോർണർ നോട്ടീസിനായി ഇന്റർ പോളിനെ സമീപിക്കുക. ഹൈബ്രിഡ് കഞ്ചാവ് കേസിലെ 11 പ്രതികളിൽ ബാലുശേരി സ്വദേശിയായ ജൈസലിനെയാണ് ഇനി പിടികിട്ടാനുളളത്. Also Read: മാസങ്ങളോളം പിന്തുടർന്നു, ഒടുവിൽ വെടിവെച്ച് കൊന്നു; കലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
തായ്‌ലന്‍ഡില്‍ ഒളിവിൽ തുടരുന്ന ജൈസലിനായി പൊലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. കഞ്ചാവ് കടത്താൻ പ്രതികൾക്ക് വിമാന താവളങ്ങളിൽ സഹായം ലഭിച്ചോയെന്നതിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.