• സന്തോഷ് മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചുവെങ്കിലും സന്തോഷ് എത്തിയില്ല. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു സന്തോഷ്

ആലപ്പുഴ തണ്ണീർമുക്കത്ത് വീടിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വേലിക്കകത്ത് വീട്ടില്‍ സന്തോഷിന്‍റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവുകളുണ്ട്. വീടിന്‍റെ വാതില്‍ തുറന്ന നിലയിലാണ് കിടന്നത്. രാവിലെ ഏഴുമണിയോടെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സന്തോഷ് മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചുവെങ്കിലും സന്തോഷ് എത്തിയില്ല. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു സന്തോഷ്. അയല്‍വാസികളുമായും ബന്ധമുണ്ടായിരുന്നില്ല. സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്താതിരുന്നതോടെ രാവിലെ പൊലീസ് വീട്ടിലെത്തി. അപ്പോഴാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A middle-aged man named Santhosh was found dead under mysterious circumstances inside his home in Thaneermukkom, Alappuzha, with visible injuries on his head and face. The body was discovered around 7:00 AM after police arrived at his residence, as he had failed to report to the station following a complaint filed against him by a girl for staring inappropriately. Santhosh had been living alone due to family estrangements and kept minimal contact with neighbors. The police have launched a detailed investigation into the incident to determine the cause of death.