പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതില്‍ തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ.  ക്രിമിനൽ കേസ് പ്രതികളെ പിൻതുടരുന്നതിനിടെയാണ് ജീപ്പിടിച്ചത്. എസ്.ഐ: സി.എം. മഹേഷ്, എം.യു.ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ ഡി.ഐ.ജി : ടി. നാരായണൻ ആണ് നടപടിയെടുത്തത്. 

 

ജൂലൈ 19 നായിരുന്നു സംഭവം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെയായിരുന്നു അപകടം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിനാണ് പരുക്കേറ്റത്. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ ആശുപത്രിയിൽ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി. 

ENGLISH SUMMARY:

Police negligence led to the suspension of officers at Puthukkad police station after an accident victim was not taken to the hospital. This incident occurred during the pursuit of a criminal group following a brawl.