സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത എൻജിനീയറിങ് വിദ്യാർഥിയെ കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ബിടെക് വിദ്യാർഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചത് മറ്റ് വിദ്യാർഥികൾ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. 

തുടർന്ന് പൊലീസിനു ലഭിച്ച വിവരപ്രകാരം അജ്മലിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

ENGLISH SUMMARY:

A BTech student was arrested in Kottayam for morphing photographs of his female classmates. The accused, identified as Ajmal, is a student at a private engineering college in Ettumanoor. The incident came to light after fellow students noticed the morphed images saved on his mobile phone and alerted the authorities. A police inspection revealed that the photos were stored on his phone without being forwarded to others, following which his arrest was recorded and he was subsequently released.