Image Credit: X

Image Credit: X

TOPICS COVERED

  • പഠനത്തില്‍ ഉഴപ്പുന്നതിന് അമ്മ വഴക്കു പറഞ്ഞതിന് വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങി ബന്ധുവിന്‍റെ നോയ്ഡയിലെ വീട്ടിലേക്ക് വരികയായിരുന്നു പെണ്‍കുട്ടി. കനത്ത മഴയിലും ഇരുട്ടിലും സ്ഥലം മനസിലാവാതിരുന്നതോടെ പരി ചൗക്കില്‍ ബസിറങ്ങി

രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും കൂട്ട ബലാല്‍സംഗം. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഓഗസ്റ്റ് നാലിന് പരി ചൗക്കില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ വച്ച് പതിനാറുകാരി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡ്രൈവറും കണ്ടക്ടറുമാണ് പ്രതികളെന്നും ക്രൂരമായ ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കശ്മീരി ഗേറ്റില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. 

സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുല്‍ദീപിനെയും കണ്ടക്ടര്‍ സന്ദീപിനെയും പൊലീസ് തിമാര്‍പുരില്‍ നിന്നും അറസ്റ്റ് ചെയ്തു. ബസും ഫൊറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു. ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മുടി ഫൊറന്‍സിക് സംഘം കണ്ടെടുത്തു. പെണ്‍കുട്ടിയെ  കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയാണ് പെണ്‍കുട്ടി. പഠനത്തില്‍ ഉഴപ്പുന്നതിന് അമ്മ വഴക്കു പറഞ്ഞതിന് വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങി ബന്ധുവിന്‍റെ നോയിഡയിലെ വീട്ടിലേക്ക് വരികയായിരുന്നു പെണ്‍കുട്ടി. കനത്ത മഴയിലും ഇരുട്ടിലും സ്ഥലം മനസിലാവാതിരുന്നതോടെ പരി ചൗക്കില്‍ യുവതി ബസിറങ്ങി. വഴി തെറ്റിയെന്ന് മനസിലായതോടെ പിന്നാലെ വന്ന സ്ലീപ്പര്‍ ബസിന് കൈ കാണിച്ചു. അതില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. 

ഡ്രൈവര്‍ ബസെടുത്തതിന് പിന്നാലെ കണ്ടക്ടര്‍ മോശമായി പെരുമാറി. എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും പീഡിപ്പിക്കുകയായിരുന്നു. കശ്മീരി ഗേറ്റ് റിങ്റോഡിനടുത്ത് ഇറക്കി വിടപ്പെട്ട യുവതി നേരെ പൊലീസ് സ്റ്റേഷനിലേക്കെത്തി പരാതി നല്‍കുകയായിരുന്നു. സ്ലീപ്പര്‍ ബസായതിനാല്‍ കര്‍ട്ടനുകള്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ബഹളം വച്ചത് പുറത്തു നിന്നാര്‍ക്കും കാണാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. 2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷം നിയമവും സുരക്ഷയും ശക്തമാക്കിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. 

ENGLISH SUMMARY:

In a horrific incident that has shocked Delhi, a 16-year-old girl was gang-raped inside an empty sleeper bus in Greater Noida on August 4. The victim, hailing from Mainpuri in Uttar Pradesh, had run away from home following a quarrel with her mother and mistakenly boarded the bus at Pari Chowk after getting lost in the dark. The driver, Kuldeep, and conductor, Sandeep, sexually assaulted her inside the curtained bus, threatened to kill her, and later abandoned her near Kashmiri Gate in Delhi. Police subsequently arrested both accused from Timarpur, seized the vehicle for forensic analysis, and safely reunited the victim with her parents after counseling.