• പരാതി നൽകിയാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി. നാലുവയസ്സുകാരിയായ സ്വന്തം മകൾക്കൊപ്പം അശ്ലീല വീഡിയോകൾ കാണുകയും കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്തതായും ഗുരുതരമായ ആരോപണമുണ്ട്.

വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. നാലുവയസ്സുകാരിയായ സ്വന്തം മകൾക്കൊപ്പം അശ്ലീല വീഡിയോകൾ കാണുകയും കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്തതായും ഗുരുതരമായ ആരോപണമുണ്ട്.  Also Read: 'എനിക്ക് കാണാനല്ലേ'; ലൈംഗികബന്ധം നിര്‍ബന്ധിച്ച് ക്യാമറയിലും ഫോണിലും പകര്‍ത്തി വിറ്റ് ഭര്‍ത്താവ്; കൊടുംചതി.

മകളുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്തെന്ന് പ്രതി സമ്മതിക്കുന്ന നിർണായക ഫോൺ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. ഭാര്യയെ വൈകാരികമായി ഭീഷണിപ്പെടുത്തിയതിനും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍പോയ ഭര്‍ത്താവിനായി തിരച്ചില്‍ തുടങ്ങി. ഭർത്താവിന്റെ മനോവൈകല്യത്തിന് കൗൺസിലിങ് നൽകാനായി ഇരുവരും നാട്ടിലെത്തിയപ്പോൾ യുവതിക്ക് ക്രൂരമർദനമേറ്റു. 

കൗൺസിലിങ്ങിന് നിർബന്ധിച്ചതാണ് മർദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന് പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും കൊല്ലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.

യുവതി: കുഞ്ഞിന്റെ മുമ്പില്‍ മാസ്ട്രുബേറ്റ് ചെയ്തത് നമുക്ക് അറിയാം. അങ്ങനെ വല്ല മൈന്‍ഡ് സെറ്റില്‍  പറ്റിപ്പോയതാണോ?

ഭര്‍ത്താവ്: അങ്ങനെയൊന്നും മൈന്‍ഡ് സെറ്റില്‍ പറ്റിയതല്ല. ഞാനൊന്നും ചെയ്തിട്ടുമില്ല. 

യുവതി: പിന്നെ **യു.കെ.യിലെ*** ഫോട്ടോ അവിടെ എങ്ങനെ എത്തി?. എന്റെ കയ്യിലുണ്ടല്ലോ? ഫോട്ടോ അയച്ചുതന്നത് **യു.കെ.യിലെ** ബെഡ് ഷീറ്റ് ആണെന്ന് തോന്നുന്നു. ആ ബെഡ് ഷീറ്റ് ഇപ്പോഴും വീട്ടിലുണ്ടല്ലോ. ഇപ്പോ ടിക്കറ്റിന് റേറ്റ് കുറഞ്ഞിരിക്കുകവാ. ഇപ്പോ ആണങ്കി ഓണത്തിനായിട്ട്  കേറിവരുവാ എന്ന് പറയാം. നിനക്ക് അങ്ങനെ ഒരു പ്രോബ്ലം ഉണ്ടെന്ന്് കൗണ്‍സിലേഴ്സ് എന്റെ അടുത്ത് പറഞ്ഞതാ. മാന്യമായി നമുക്ക്  ചികില്‍സിച്ച് മാറ്റാം. ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ വാണിങ് ആണിത്.. 

യുവതി: കുഞ്ഞിന്റെ മുന്‍പില്‍ നിന്ന് **** വിട്ടത് തെറ്റായി തോന്നുന്നുണ്ടോ?

ഭര്‍ത്താവ്: ഞാന്‍ ചെയ്തത് തെറ്റാണ്?

യുവതി: ഇതും ചെയ്തത് തെറ്റാണ്. ഒരു കുടുംബം മുഴുവനാണ് *** വെണ്ണീറായി പോകാന്‍ പോകുന്നത്.

ഭര്‍ത്താവ്: എനിക്ക് വേറാരുടെയും കാര്യം നോക്കണ്ട. എനിക്ക് എന്റെ ലൈഫ് നോക്കിക്കൂടേ. എന്റെ കൊച്ചിന്റെ കാര്യം നോക്കിക്കൂടേ?

യുവതി: അപ്പോ അറിയാം അല്ലെ ആ​ കുഞ്ഞിനെ ബാധിക്കുമെന്ന്?

യുവതി: നിനക്ക് റിഗററ്റുണ്ടോ?

ഭര്‍ത്താവ്: ഞാനെന്തിന് എവിടെനിന്ന് റിഗററ്റ് കൊണ്ടുവരണം. ഫോട്ടോ എടുത്തിന് റിഗററ്റുണ്ട്

യുവതി: എന്റെ ശരീരം ആരും കാണുന്നത് നിനക്ക് കുഴപ്പമില്ലേ?

ഭര്‍ത്താവ്: ഞാനെടുത്തതുകൊണ്ടല്ലേ കണ്ടത്.  ഇതിപ്പം ഞാനായിട്ട്., ഞാനായിട്ട് എടുത്തിട്ടില്ലെങ്കില്‍ പോലും എന്നെ കാരണമായല്ലോ എന്ന റിഗററ്റുണ്ട്.

ENGLISH SUMMARY:

A woman in Kollam has accused her husband of selling their intimate videos to pornographic websites and threatening to kill her if she complained. She has also made serious allegations of inappropriate sexual behaviour in front of their four-year-old daughter. A phone conversation allegedly containing the husband's admission has been obtained by Manorama News. The woman was reportedly assaulted after insisting that he undergo counselling and is currently undergoing treatment. Police have registered a case and launched an investigation.