Image Credit: X

Image Credit: X

  • ഒരു വര്‍ഷം മുന്‍പ് വിനയ് എന്നയാള്‍ക്കൊപ്പം ഹരിണി ഇറങ്ങിപ്പോയിരുന്നു. രണ്ട് മാസത്തിന് ശേഷം മടങ്ങിയെത്തി. തുടര്‍ന്ന് അഭിനന്ദനും മകനുമൊപ്പമായിരുന്നു താമസം

34കാരനായ യുവാവിനെയും നാലുവയസുള്ള മകനെയും ബെംഗളൂരുവിലെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ചിക്കബന്നാവാരയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. അഭിനന്ദന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ മുഖത്തും പിന്‍ഭാഗത്തും തലയിലും മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് അഭിനന്ദന്റെ മൃതദേഹം കിടന്നിരുന്നത്. മകന്‍റേതാവട്ടെ, കട്ടിലില്‍ ഉറങ്ങുന്നത് പോലെയും. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. അഭിനന്ദന്‍റെ ഭാര്യ ഹരിണിയെ സംഭവശേഷം കാണാതായിട്ടുണ്ട്. ‍

അഭിനന്ദന്‍റെ അമ്മയുടെ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ശേഷമോ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മുന്‍പോ ആണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. രാവിലെ ആറരയോടെ അഭിനന്ദനും മകനും മരിച്ചുവെന്ന് ബന്ധുവാണ് അഭിനന്ദന്റെ അമ്മ ഭാഗ്യമ്മയെ ഫോണില്‍ വിളിച്ചറിയിച്ചത്. 

ഹരിണിക്ക് മറ്റൊരു പ്രണയമുള്ളതുമായി ബന്ധപ്പെട്ട അസ്വസ്ഥത ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നുവെന്ന് ഭാഗ്യമ്മ പൊലീസില്‍ മൊഴി നല്‍കി. ഒരു വര്‍ഷം മുന്‍പ് വിനയ് എന്നയാള്‍ക്കൊപ്പം ഹരിണി ഇറങ്ങിപ്പോയിരുന്നു. രണ്ട് മാസത്തിന് ശേഷം മടങ്ങിയെത്തി. തുടര്‍ന്ന് അഭിനന്ദനും മകനുമൊപ്പമായിരുന്നു താമസം. ദുരൂഹമരണത്തില്‍ പൊലീസ് കേസെടുത്തു. കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും വിശദമായി അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 34-year-old man and his four-year-old son were discovered dead under suspicious circumstances in their Bengaluru home, while the man's wife remains missing. Police launched a murder investigation following a complaint from the victim's mother, noting severe injuries on the father and signs of suffocation on the child. Investigators are examining marital discord and tracking the missing wife as part of the ongoing probe into the tragic deaths in Chikkabanavara.