TOPICS COVERED

ലഹരിയുടെ പിടിയില്‍പ്പെട്ട് ജീവിതം കളയുന്നവര്‍. ലഹരിക്കടിമയായി എന്ന് മാത്രമല്ല,സ്വന്തം അച്ഛനെ മര്‍ദിച്ചുകൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടക്കുന്നത് കോഴിക്കോടാണ്. കൊല്ലപ്പെടുന്നത് വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍, അറുപത്തിനാല് വയസ്. പ്രതി മകന്‍ അഭിരാം. കൊലപാതകം നടക്കുന്നത് പുലര്‍ച്ചെ പന്ത്രണ്ടരയോടെ.

അഭിരാം സ്ഥിരം പ്രശ്നക്കാരനാണ്. മദ്യപിച്ച് എന്നും വീട്ടില്‍ എത്തിയിരുന്നയാള്‍. വീട്ടില്‍‌ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇന്നലെയും ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. മദ്യപിച്ചെത്തിയ മകനെ ശശിധരൻ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമാകുന്നത്. ഇതിനിടെയാണ്, ശശിധരനെ അഭിരാം തലയ്ക്ക് അടിക്കുന്നത്. 

പരിക്കേറ്റ ശശിധരനെ ഉടന്‍ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിരാമിനെ ചോദ്യം ചെയ്ത് വരികയാണ്. ലഹരിക്കടിമയായ യുവാവിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും നിലവില്‍ അന്വേഷണം തുടരുകയാണ്. ഇയാളുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. 

ENGLISH SUMMARY:

Drug addiction has led to a tragic incident where a son has killed his father in Kozhikode. The substance abuse problem is escalating, impacting families and leading to horrific crimes.