തൃശൂർ വെള്ളാനിക്കരയിൽ പശുക്കൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം. നഗ്നനായി എത്തിയ ആൾ രണ്ടു പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചു. പശുകുട്ടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ചതായും സംശയമുണ്ട്. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമില്‍ ഇന്നലെ പുലർച്ചെയാണ് സംഭവം. ഫാമിനു പുറത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
‘അധ്യാപികയുടെ മാനസിക പീഡനം’; കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നഗ്നനായ വ്യക്തി ഫാമിലേക്ക് എത്തുന്നത്. ബക്കറ്റു വീഴുന്ന ശബ്ദം കേട്ട് എത്തിയ കറവക്കാരനാണ് പശുക്കളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. കറവക്കാരനെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ ഇയാള്‍ മറ്റൊരു പശുവിന്‍റെ സമീപത്തേക്ക് പോയതായും ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. ഫാമിലെ രണ്ടു പശുക്കളെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
മലപ്പുറത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ ഇടപെട്ടില്ലെന്ന് പരാതി
പ്രതി ഒരു മണിയോടെ പ്രദേശത്ത് എത്തിയെന്നാണ് സിസിടിവി പരിശോധനയില്‍ വ്യക്തമായത്. ഫാമില്‍ നിന്നും പശു കിടാവിനെ തട്ടികൊണ്ടു പോവുകയും സമീപത്ത് ഇതിനെ കെട്ടിയിട്ടതായും ഉടമ പറഞ്ഞു. പശുകുട്ടിയുടെ തൊലി പോയിട്ടുണ്ട്. പിന്നീടാണ് ഫാമിലേക്ക് വന്ന് പശുക്കളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. ഫാമില്‍ നിന്നും ഇറങ്ങിയ ഇയാള്‍ അടുത്തുള്ള വീട്ടിലെത്തി കയ്യും കാലും കഴുകിയ ശേഷമാണ് തിരിച്ചു പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആളെ മുന്‍പരിചയമില്ലെന്നും 50-65 വയസിടിയില്‍ പ്രായമുള്ളയാളാണെന്നും ഉടമ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.