• കൂത്തുപറമ്പ്– പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് യാത്രക്കാരൻ കണ്ടക്ടറെ ആക്രമിച്ചത്.

ബസില്‍ ഗൂഗിള്‍ പേ ഇല്ലെന്ന കാരണത്തില്‍ യാത്രക്കാരന്‍ കണ്ടക്ടറുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കൂത്തുപറമ്പ്– പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സണ്‍സ്റ്റാര്‍ ബസിലെ കണ്ടക്ടര്‍ രാഘവനാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ പാനൂര്‍ സ്വദേശി രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യയുടെ മുഖത്തിടിച്ചു, ശ്വാസം മുട്ടിച്ചു; ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ അനക്കമില്ല; ജീവനൊടുക്കി ഭര്‍ത്താവ്

പാനൂരില്‍ നിന്നും കൂത്തുപറമ്പിലേക്കുള്ള സര്‍വീസിനിടെ പൂക്കോട് വച്ചാണ് ആക്രമണമുണ്ടാകുന്നത്. ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ യാത്രക്കാരനായ രമേശ് കണ്ടക്ടര്‍ രാഘവന്‍റെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. രാഘവന്‍റെ മൂക്കിന് പൊട്ടലുണ്ട്. വൈദ്യര്‍ പീടിക സ്വദേശിയായ രമേശിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരം സ്വദേശിയാണ് പരുക്കേറ്റ രാഘവന്‍. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിയിലാണ്. 

ആക്രമണം തടയാനെത്തിയ ഡ്രൈവറെയും യാത്രക്കാരെയും പ്രതി ആക്രമിച്ചു. ഇയാള്‍ ലഹരി ഉപയോഗിച്ചെന്ന പരിശോധന നടത്തുെമന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A bus conductor suffered a broken nose in Kannur after a passenger violently attacked him when informed that digital payment via Google Pay was unavailable. The incident took place on board the Sunstar bus operating along the Koothuparamba-Panoor route as it reached Pookode. Ramesh, a native of Panoor, also attempted to attack the bus driver and fellow passengers who tried to intervene. Local police arrested the accused and announced plans to conduct medical tests to determine if he was under the influence of substances.