ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്രമൊഴി നല്‍കി പ്രതിയായ മകന്‍. ദൈവം വിളിച്ച് അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ പറഞ്ഞു. അതു കൊണ്ട് കൊന്നു എന്ന് പ്രതി അജീഷിന്റെ മൊഴി.
എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ ആണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്‌ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
Also read: ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു; നടുങ്ങി നാട്
മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് മുന്‍പ് വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ ഒാടിയെത്തിയപ്പോള്‍ കണ്ടത് കൊല്ലപ്പെട്ട മാതാപിതാക്കളെയാണ്. നാട്ടുകാരേയും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു