ലോട്ടറി ടിക്കറ്റുകൾ സെറ്റുകളാക്കി ഇതിന്റെ ഫോട്ടോ വാട്സാപ്പ് വഴി അയച്ചു കൊടുത്താണ് വിൽപ്പന.
പാലക്കാട് ഗോപാലപുരത്ത് സർക്കാർ ലോട്ടറി വ്യാപകമായി ഓൺലൈൻ വഴി വിൽപ്പന നടത്തിയ സംഭവത്തിൽ ലോട്ടറി ഏജൻസി ഉടമ അറസ്റ്റിൽ. ശാസ്‌ത ലോട്ടറി ഏജൻസി ഉടമയും എരുത്തേമ്പതി നടുപ്പുണി സ്വദേശിയുമായ വി.സേതുപതി ആണ് പിടിയിലായത്.
ലോട്ടറി ടിക്കറ്റുകളും മൊബൈൽ ഫോണും കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഓൺലൈനിൽ ഒരേ ലോട്ടറി പലർക്കായി അയച്ചുകൊടുത്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നുവെന്ന് പരാതിയുണ്ട്.
ENGLISH SUMMARY:
The owner of Shastha Lottery Agency in Gopalapuram, Palakkad, has been arrested for allegedly selling Kerala government lottery tickets online through WhatsApp. Police seized lottery tickets and a mobile phone during a raid. Officials are also investigating complaints that identical lottery ticket images were shared with multiple buyers, resulting in suspected online lottery fraud.