• ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയായ യുവതിയെ തരുൺ തേജ്പാൽ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക അന്നത്തെ മാനേജിംഗ് എഡിറ്റർക്ക് അയച്ച ഇമെയിൽ സന്ദേശങ്ങളും തുടർന്ന് പുറത്തുവന്ന വെളിപ്പെടുത്തലുകളും വലിയ ദേശീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു

സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്നകേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന് 10 വര്‍ഷം കഠിന തടവ് ശിക്ഷ.  10 ലക്ഷം രൂപ പിഴയും ബോംബെ ഹൈക്കോടതി ശിക്ഷ വിധിച്ചു.  അധികാര സ്ഥാനത്തുള്ളയാളില്ഡനിന്നുള്ള ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീക്കെതിരായ ക്രിമിനൽ ബലപ്രയോഗം എന്നീ കുറ്റങ്ങള്‍ക്ക് പ്രത്യേകം ശിക്ഷ വിധിച്ചെങ്കിലും എല്ലാം ഒന്നിച്ച് 10 വര്‍ഷം തടവുശിക്ഷയാണ് അനുഭവിക്കേണ്ടത്.  

തരുണ്‍ തേജ്പാലിന് കീഴടങ്ങാന്‍ കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.   2013ല്‍ തെഹല്‍ക്ക ജീവനക്കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി.  തേജ്പാലിനെ നേരത്തെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധി ഇന്ന് രാവിലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.  യുവതിയോട് ക്ഷമാപണം നടത്തിയ തേജ്പാലിന്‍റെ  ഇ മെയില്‍ സന്ദേശമാണ് കേസില്‍ പ്രധാന തെളിവായത്. Also Read: വരുന്നത് സമ്പൂർണ്ണ സൂര്യഗ്രഹണം; പകല്‍ കൂരാക്കൂരിരുട്ട് മൂടും; ഇനി ദിവസങ്ങള്‍ മാത്രം!.

 

ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയായ യുവതിയെ തരുൺ തേജ്പാൽ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക അന്നത്തെ മാനേജിംഗ് എഡിറ്റർക്ക് അയച്ച ഇമെയിൽ സന്ദേശങ്ങളും തുടർന്ന് പുറത്തുവന്ന വെളിപ്പെടുത്തലുകളും വലിയ ദേശീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.  തുടർന്ന് ഗോവ പൊലീസ് സ്വമേധയാ കേസെടുക്കുകയും 2013 നവംബർ അവസാനം തേജ്പാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2021 മെയ് മാസത്തിൽ മാപുസ ജില്ലാ സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ENGLISH SUMMARY:

Former Tehelka Editor-in-Chief Tarun Tejpal has been sentenced to 10 years of rigorous imprisonment and fined ₹10 lakh by the Bombay High Court for sexually assaulting a junior colleague in a hotel lift in 2013. The High Court overturned his 2021 acquittal, relying in part on an apology email sent by Tejpal. He has been granted four weeks to surrender before serving the sentence.