പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

TOPICS COVERED

  • 14കാരന്റെ മരണത്തില്‍ മധ്യവയസ്കന്‍ പിടിയില്‍. സമീപവാസികളുടെ മൊഴിയില്‍ പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം കല്ലറയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ​അയല്‍വാസിയായ മധ്യവയസ്കന്‍ അറസ്റ്റില്‍. ​പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി  പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 31ന് ആണ് ​പതിനാലുകാരന്‍ തൂങ്ങിമരിച്ചത്. 

Also Read: 'ശ്രീറാമിന്‍റെ കൈകളിൽ രക്തം കണ്ടു, കൂടെ സ്ത്രീയുമുണ്ടായിരുന്നു..'; കെ.എം ബഷീർ കേസില്‍ നിര്‍ണായകമൊഴി

വെള്ളിയാഴ്ചയാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും രണ്ടു മക്കളും മാത്രമാണ് ആ വീട്ടിലുണ്ടായിരുന്നത്. ഇളയകുട്ടിയാണ് ജീവനൊടുക്കിയത്. സമീപവാസികളായ രണ്ടുപേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയായ 58കാരനിലേക്കെത്തിയത്. ഇയാള്‍ പല ദിവസങ്ങളിലും കുട്ടിയെ പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ഇവര്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നു. അമ്മയാണ് വിവരം പൊലീസിനെ അറിയിച്ചത്. 

Also Read: പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരിയെ പീ‍ഡിപ്പിച്ചു; പിതാവടക്കം ഏഴ് പ്രതികള്‍

പാങ്ങോട് പൊലീസ് പരിധിയിലാണ് സംഭവം. കുട്ടി മരിച്ചതിനു പിന്നാലെ തന്നെ പലതരത്തിലുള്ള സംശയങ്ങള്‍ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലതവണ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ജീവനൊടുക്കിയ ദിവസവും ഇയാള്‍ കുട്ടിയെ കൊണ്ടുപോയത് കണ്ടിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. 

Also Read: പെൺ സുഹൃത്തിനെ കൊല്ലാൻ പെൺവേഷം കെട്ടി; യുവാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കൂടുതൽ അന്വേഷണം നടത്തി മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകളോ കുറ്റങ്ങളോ ചുമത്താനുണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുകയാണ്. പോക്സോ കുറ്റം ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 

Thiruvananthapuram: 58-Year-Old Man Arrested Following Suicide of 14-Year-Old Boy in Kallara:

A 58-year-old middle-aged man has been arrested under the POCSO Act in connection with the suicide of a 14-year-old student in Kallara, Thiruvananthapuram. The 9th-standard student was found dead, hanging in the veranda of his home on the 31st of last month. Investigation by the Pangode police revealed that the accused had repeatedly abused the boy physically and was spotted taking the child away on multiple occasions, including the day of the incident. Neighbors’ testimonies to the victim's mother helped the police trace and apprehend the suspect, while further investigation remains ongoing.