കാസർകോട് ഉറങ്ങികിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർലിൻ (25) അറസ്റ്റില്‍. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിൽ എത്തിയായിരുന്നു പീഡനം. ഒന്നര മാസത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് പൊലീസ് സ്നേഹയെ അറസ്റ്റു ചെയ്തത്.
വയസ് 25; നാല് പോക്സോ കേസുകളില്‍ പ്രതി; ആരാണ് സ്നേഹ മെർലിൻ
മേൽപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സ്നേഹ കണ്ണൂർ നണിയൂരിൽ ഫാത്തിമ എന്ന പേരിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
മോശം അനുഭവം നേരിട്ടതിനെത്തുടര്‍ന്ന് പതിനാറുകാരി സുഹൃത്തുക്കളോടാണ് സംഭവം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ജൂണ്‍ 13 നാണ് സ്നേഹയ്ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. സ്ഥിരം കുറ്റവാളിയായ സ്നേഹ ഇതിനകം മൂന്നു പോക്സോ കേസുകളില്‍ പ്രതിയാണ്. മേല്‍പ്പറമ്പിലെ കേസ് കൂടാതെ തളിപ്പറമ്പ് സ്റ്റേഷനിലും സ്നേഹയുടെ പേരിൽ മൂന്ന് പോക്സോ കേസുകളുണ്ട്. 2025 ഫെബ്രുവരിയിലാണ് സ്നേഹയ്ക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.