ഉച്ചയോടെ വീട്ടിലേക്ക് എത്തിയ കുമാര്‍ ഭക്ഷണം ആവശ്യപ്പെട്ടു. വിളമ്പിക്കിട്ടാന്‍ വൈകിയതോടെ കൈക്കോടാലിയെടുത്ത് അന്‍ഷുവിനെ ആക്രമിക്കുകകയായിരുന്നു
ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകിയതിന് സഹോദരന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ബിഹാറിലെ ജഹാനാബാദിലാണ് സംഭവം. 25കാരിയായ അന്‍ഷു ദേവിയാണ് കൊല്ലപ്പെട്ടത്. ഇമാപദുര്‍ സ്വദേശിയായ ധര്‍മേന്ദ്ര കുമാറിന്‍റെ ഭാര്യയാണ് അന്‍ഷു. ധര്‍മേന്ദ്രയുടെ സഹോദരനായ കുനാല്‍ കുമാറാണ് പ്രതി. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.
സംഭവ സമയത്ത് അന്‍ഷു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം കൃഷിയിടത്തിലായിരുന്നു. ഉച്ചയോടെ വീട്ടിലേക്ക് എത്തിയ കുമാര്‍ ഭക്ഷണം ആവശ്യപ്പെട്ടു. വിളമ്പിക്കിട്ടാന്‍ വൈകിയതോടെ കൈക്കോടാലിയെടുത്ത് അന്‍ഷുവിനെ ആക്രമിക്കുകകയായിരുന്നു. അന്‍ഷുവിനെ കൊലപ്പെടുത്തിയശേഷം തലയെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കി.
മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. കുമാറാവട്ടെ കൃത്യത്തിന് ശേഷം വീടിനുള്ളില്‍ തന്നെ ഇരിപ്പുറപ്പിച്ചു. പൊലീസെത്തി പ്രതിയെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തു. കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തു.
ENGLISH SUMMARY:
A 25-year-old woman named Anshu Devi was brutally murdered by her brother-in-law, Kunal Kumar, in Bihar's Jehanabad district after she delayed serving him lunch. The accused, who was reportedly under the influence of drugs, used a pickaxe to commit the heinous crime when she was alone at home and even hung her severed head on a tree outside. Family members discovered the gruesome scene upon returning from the fields and immediately alerted the police, who arrested the suspect inside the house. Authorities have taken the weapon into custody as the investigation into this shocking incident continues.