പാലക്കാട് നെൻമാറ ഇരട്ടക്കൊല കേസിലെ ശിക്ഷാവിധിയിൽ നാളെയും വാദം തുടരും. ജില്ലാ നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. പ്രതി ചെന്താമരയ്ക്ക് നിലവിൽ കൗൺസിലിങ്ങ് നൽകുന്നുണ്ട്. ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ശിക്ഷാവിധി എന്ന് പറയുമെന്ന് പ്രഖ്യാപിക്കുക. 

നാളെ വിഡിയോ കോൺഫറൻസ് വഴി ചെന്താമരയെ ജില്ലാ അഡീ. സെഷൻസ് കോടതിയിൽ ഹാജരാക്കും. പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്നും മാനസാന്തരത്തിന് യാതൊരു സാധ്യതയിലെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷൻ വാദിച്ചു.  അതുകൊണ്ട് പരാമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു വാദം. എന്നാൽ കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രായം ഉൾപ്പെടെ പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണം എന്നും പ്രതിഭാഗവും വാദിച്ചു.

ENGLISH SUMMARY:

Arguments regarding the sentencing in the Nenmara double murder case in Palakkad will continue tomorrow. The District Legal Services Authority is set to submit a counseling report on the convict, Chethamara, who is currently undergoing counseling. The court is expected to announce the quantum of sentence following the submission of this report. The prosecution has argued for the death penalty, citing the danger the convict poses to society and the lack of signs of remorse, while the defense has requested leniency, citing the reliance on circumstantial evidence and the convict's age.