സ്ഥാപന ഉടമയെ ജീവനക്കാരികൾ കബളിപ്പിച്ചപ്പോൾ ജീവനക്കാരികളെ കൂട്ടുകാരി ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നടന്നത് ഇങ്ങനെയാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന യുവതികള്‍ കൂട്ടുകാരിക്ക് പണം വെയ്ക്കാന്‍ സ്വര്‍ണം കൈമാറി. പറഞ്ഞ സമയമായിട്ടും സ്വര്‍ണം തിരികെ ലഭിക്കാതിരുന്നതോടെ ഇരുവരും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഷാര്‍ജ ഷെയ്ക്കില്‍ എലി വിഷം ചേര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് മരിച്ചത്. വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജു. വിഷം കഴിച്ച വെങ്ങാനൂര്‍ അമരിവിള ശാഖയിലെ ജീവനക്കാരിയായ 32 കാരി ചികിത്സയിലാണ്. കേസില്‍ ഇരുവരുടെയും സുഹൃത്ത് സിന്ധു അറസ്റ്റിലായി.
മരണത്തിന് മുന്‍പ് എഴുതിയ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. സിന്ധുവിനാണ് സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കിയത്. 70 പവന്‍ സ്വര്‍ണമാണ് കൈമാറിയിരുന്നത്. 'മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ' എന്നും കുറിപ്പിലുണ്ട്. സ്വര്‍ണം പുറത്ത് പണയം വയ്ക്കുന്നതിലൂടെ ജീവനക്കാരികള്‍ക്ക് കമ്മിഷന്‍ ലഭിച്ചിരുന്നു എന്നാണ് പറയുന്നത്.
പറഞ്ഞ സമയത്ത് സിന്ധു സ്വര്‍ണം കൈമാറാതിരുന്നതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. ഇടപാടുകാര്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയതോടെ അഞ്ജുവിന് സമ്മര്‍ദ്ദമായി. പണം നല്‍കിയ പലരുടെയും പ്രശ്നം പരിഹരിച്ചെങ്കിലും വിവരം ഉടമ അറിഞ്ഞു. തട്ടിപ്പ് െവളിച്ചത്തായതോടെ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.