വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് വിടും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി രൂപീകരിച്ച അദാനി വിഴിഞ്ഞം പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരി കപ്പല്‍ കമ്പനിയായ എംഎസ്‌സിക്ക് നല്‍കാനാണ് അദാനി അനുമതി തേടിയത്.
സെബിയുടെ അനുമതി കിട്ടിയെന്ന് കാണിച്ചാണ് സര്‍ക്കാരിനോട് അനുമതി തേടിയത്. ചീഫ് സെക്രട്ടറി ചെയര്‍മാനും ധന–നിയമ സെക്രട്ടറിമാരും വിസില്‍ എംഡിയും ഉള്‍പ്പടെന്നു മേല്‍നോട്ട സമിതിയുമാണ് അപേക്ഷ പരിശോധിക്കുക. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും സര്‍ക്കാര്‍ അനുമതി.
ഒരാഴ്ചക്കകം അനുമതി തേടാനാണ് ലക്ഷ്യമിട്ടതെങ്കിലും വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി തന്നെ അനുമതി തേടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും വിസില്‍ എംഡിക്കും അനുമതി തേടിക്കൊണ്ടുള്ള കത്ത് ലഭിച്ചു
ENGLISH SUMMARY:
The Kerala government will refer the Adani Group's proposal for foreign investment in the Vizhinjam International Seaport to its oversight committee. The company has sought approval to transfer a 49% stake in Adani Vizhinjam Private Limited to global shipping giant MSC after securing SEBI clearance. The committee's recommendation will determine the state's final decision on the investment proposal.