കൊല്ലം പുനലൂരിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. എഴുപതുകാരിയായ സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതി ഉസ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബുധാനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു ദാരുണമായ കൊലപാതകം നടന്നത്. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന ഉസ്മാൻ മകളെ മർദ്ദിക്കുന്നത് കണ്ടാണ് 70 കാരിയായസൈത്തും ബീവി ഉസ്മാനെ തടയാൻ ശ്രമിച്ചത്.
ഇതിൽ പ്രകോപിതനായ ഉസ്മാൻ സൈത്തും ബീവിയെ നെഞ്ചത്ത് ചവിട്ടി നില ത്തിലിടുകയായിരുന്നു. കൈകൊണ്ട് മുഖത്തുടിച്ചു. ബോധരഹിതയായ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സൈത്തും ബീവി മരിച്ചിരുന്നു. മുമ്പും ഉസ്മാൻ ഭാര്യയെയും ഭാര്യാ മാതാവിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.