പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി ബസ് ഓടിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമീപത്തെ കട തകർത്താണ് പ്രതി ബസ് ഓടിച്ച് പോയത്. പ്രതികൾ ബൈക്കിൽ വരുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബസ് കടത്താൻ ശ്രമം നടന്നത്. കെഎസ്ആര്‍ടിസി ജീവനക്കാർ പിന്തുടർന്നതോടെ ബസ് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഓർഡിനറി ബസ് ആണ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബസ് കാണാതായ വിവരം അറിഞ്ഞ ജീവനക്കാർ തിരച്ചിൽ തുടങ്ങുകയും ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ഡിപ്പോയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മംഗളം ടവേഴ്സ് പരിസരത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

ടൗൺ വഴി ബസ് കുറേ ദൂരം കറങ്ങിയതായാണ് സൂചന. ബസ് പലയിടത്തും ഇടിച്ചതിന്‍റെ കേടുപാടുകളുമുണ്ട്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Dramatic CCTV footage has emerged capturing the audacious attempt to steal a KSRTC ordinary bus directly from the Palakkad depot early last Sunday. The newly recovered surveillance visuals show the suspect recklessly driving the heavy passenger vehicle out of the premises, visibly crashing into and damaging a nearby shop front in the process. Additional security footage obtained by the investigating team also reveals the suspects originally arriving near the depot area on a motorcycle. The frantic incident unfolded in the early hours of the morning, prompting immediate panic among the depot staff who noticed the vehicle missing and launched an urgent search. Thanks to the quick response of the KSRTC employees who chased after the vehicle, the culprit abandoned the hijacked bus near the Mangalam Towers area, roughly one and a half kilometers away from the station, around 5:00 AM. Preliminary assessments indicate that the thief drove the bus erratically through various parts of the town, leaving behind significant scrape marks and collision damages on the vehicle's body. The Palakkad Town South Police have officially registered a case and are aggressively utilizing the digital footage to track down and apprehend the fleeing suspects.