kollam-sasthamcotta-murder

കൊല്ലം ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വേങ്ങ മാമ്പുഴമുക്കിൽ ടുവീലർ വർക്ക്ഷോപ്പ് നടത്തുകയാണ് ഷിബു. അറസ്റ്റിലായ ഉന്മേഷിന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിക്ക് അപ്പ് ഓട്ടോ ഡ്രൈവറായ പ്രതി ഉന്മേഷ് മുൻപും സമാനമായ കൊലപാതക ശ്രമകേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

ENGLISH SUMMARY:

A 40-year-old man was stabbed to death following a violent dispute during an alcohol consumption session at Sasthamkotta in Kollam district. The deceased has been identified as Shibu, a resident of Kovoor, who was running a two-wheeler repair workshop at Venga Mampuzhamukku. Following a swift investigation, the local police successfully arrested the suspect, an area resident named Unmesh, on Wednesday. The fatal altercation reportedly broke out near the suspect's residence regarding an argument that erupted while they were drinking together on Tuesday night. Investigators revealed that the accused, who works as a pickup auto-rickshaw driver, has a notable criminal history and was previously involved in a similar attempt-to-murder case in the region. The police have registered a formal murder case against Unmesh and are currently completing the necessary legal procedures before presenting him to court.