തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു. ചെറുവാറ സോമശേഖരന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്കാണ് കവർച്ച നടന്നത്. മൂന്നംഗ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് മണ്ണുത്തി ദേശീയപാതയിൽ നിന്ന് 500 മീറ്റർ മാറി മുല്ലക്കരയിലാണ് വൻ കവർച്ച നടന്നത്. അടുക്കള വാതിൽ തകർത്തു അകത്തുകയറിയ കവർച്ചാ സംഘം വീട്ടുടമയുടെ മുഖത്തടിച്ചു. മുഖം മറച്ച് എത്തിയവർ ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നെന്ന് വീട്ടുടമ 

മോഷ്ടാക്കൾ പോയതിനു ശേഷം കൈയ്യിലെ കെട്ടഴിച്ച് വീട്ടുമ തന്നെയാണ് പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടന്ന വീട്ടിൽ സിസിടിവി ഇല്ല.ചുറ്റുവട്ടത്തുള്ള വീടുകളിലും  സിസിടിവി ഇല്ലാത്തതിനാൽ ആ രീതിയിലുള്ള അന്വേഷണവും സാധ്യമല്ല. വീട്ടുടമ കാര്യം പറഞ്ഞപ്പോഴാണ് അയൽവാസികൾ അറിയുന്നത്.

വീട്ടിൽ മറ്റാരുമില്ലെന്ന്മനസ്സിലാക്കിയാണ് കവർച്ച .ഭാര്യ ജാനകി മകളുടെ വീട്ടിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ എത്തിയവരാകാം, അല്ലെങ്കിൽ വീടും സ്ഥലവും പരിചയമുള്ളവരാകാമെന്ന സംശയങ്ങളിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇവർ സംസ്ഥാനം കടന്നോ എന്ന സംശയത്തിലാണ് പൊലീസ് 

ENGLISH SUMMARY:

Thrissur Manuthy Robbery involved a daring incident where a house owner was tied up and robbed of 40 sovereigns of gold and ₹50,000. The police are actively investigating the three-member gang responsible for this meticulously planned home invasion.