kasargod-women

കാസര്‍കോട് പാണലത്ത് ആസിഡ് കുടിച്ച് യുവതി ആത്മഹത്യ ചെയ്തു. ചര്‍ലക്കുട സ്വദേശി ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ചാണ് യുവതി ആസിഡ് കുടിച്ചത്. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് രണ്ടു മാസം പ്രായമുള്ള കുഞ്ഞുണ്ട്. 

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകീട്ട് യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃവീട്ടിലെത്തിയിരുന്നു. സുഫൈദയെ വീട്ടിലേക്ക് കൂട്ടകൊണ്ടുപോകാനായിരുന്നു കുടുംബം എത്തിയത്. വീട്ടിലേക്ക് മടങ്ങിയാല്‍ ഇനി തിരിച്ചുവരേണ്ടെന്ന തരത്തില്‍ ഭര്‍ത്താവിന്‍റെ ഭാഗത്ത് നിന്നും സംസാരമുണ്ടായി. ഇതിന് പിന്നാലെ വീട്ടില്‍ സൂക്ഷിച്ച ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. 

ഭർത്താവിന്റെ ഭാഗത്തുനിന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും വലിയ പീ‍ഡനമുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയുടെ സ്വർണം അടക്കം ഭർത്താവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഫാത്തിമത്ത് സുഫൈദയ്ക്ക് വലിയ മനപ്രയാസമുണ്ടായിരുന്നു. 

ENGLISH SUMMARY:

Kasargod woman suicide highlights a tragic incident where Fatimath Sufaida ended her life by consuming acid, allegedly due to harassment from her husband and in-laws. This incident, involving alleged dowry demands and immense mental distress, has led to the arrest of her husband by Vidyanagar police.