ഗുരുവായൂരില്‍ ലോഡ്ജുകളിലെ ഫ്രണ്ട് ഓഫിസുകളിൽ നിന്ന് മൊബൈൽ ഫോൺ കവർച്ച പതിവാക്കിയ യുവാവിനെ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. മാള അന്നമനട സ്വദേശി ഷിനാസാണ് പൊലീസിന്‍റെ വലയിലായത്. ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്.
കിഴക്കേ നടയിലുള്ള ക്ലൗഡ് നയൻ ലോഡ്ജിന്റെ ഓഫിസിൽ നിന്ന് മൂന്നു മൊബൈൽഫോണുകൾ കവർന്നിരുന്നു. ക്ഷേത്ര നഗരിയിലെ മറ്റുപല ലോഡ്ജ് കളിൽ നിന്നും നേരത്തെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ടെംപിൾ എസ്. എച്ച്. ഒ. : വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.
മാള അന്നമനട സ്വദേശി അറക്കൽ വീട്ടിൽ ഷിനാസ് ആണ് അറസ്റ്റിലായ മോഷ്ടാവ്. ഷിനാസിന്റെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒരു ഡസൻ മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.