aleena-kochi-trafficking

TOPICS COVERED

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ സംഘം ഡീലുറപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. കേസിലെ മൂന്നാം പ്രതിയായ അലീന ഇടപാടുകാരുമായി ഡീൽ ഉറപ്പിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇതില്‍ അഞ്ചാം പ്രതി റഹ്മത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക വിവരങ്ങളുമുണ്ട്. 

'‌ഞാൻ ഓൾറെഡി ഉണ്ടെന്ന് പറഞ്ഞതാണ്. ഞാൻ ഇല്ലെന്ന് എന്ന് പറഞ്ഞതുകൊണ്ട് റഹ്‌മത്തിന്റേത് ഓക്കെ ആക്കി' എന്നാണ് ഒരു ശബ്ദ സന്ദേശത്തില്‍ പറയുന്നത്. 'ഇപ്പോൾ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാൽ 10കെ. പിന്നെ 400 എക്‌സ്ട്രാ തന്നാലും 10കെ നൈറ്റിന്റെ പൈസയേ ആവുന്നുള്ളൂ. ഇത്രയുംനേരം ഇരുന്നതുകൊണ്ട് ഫുൾനൈറ്റിന്റെ പേയ്‌മെന്റ് പോലെ തന്നെ, 1200 തന്നൂ എന്ന് പറഞ്ഞാൽ 1200 കൊടുക്കാം. അപ്പോൾ എനിക്ക് അതിൽനിന്ന് 20 കിട്ടും. പിന്നെ 200 എക്‌സ്ട്രായും ഉണ്ടല്ലോ'' എന്നാണ് അടുത്ത ശബ്ദ സന്ദേശത്തിലുള്ളത്. 

വലിയ ശൃംഖലയാണ് മനുഷ്യ കടത്തു സംഘത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആള്‍ക്കാരെ എത്തിച്ചു കൊടുക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം തുകയാണ് ലഭിക്കുക. ഒരു ഡീലിന് ഏകദേശം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിലാലാണ് മനുഷ്യ കടത്തിന്‍റെയും മുഖ്യസൂത്രധാരന്‍. 

ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ബിലാൽ കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി പരിചയത്തിലാകുന്നത്. പിന്നീട് സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ബിലാൽ പ്രധാന സപ്ലൈ ഏജന്റ് എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്‌. 

ENGLISH SUMMARY:

Human trafficking and sex racket busted in Kerala, with audio evidence revealing deals being made. The investigation by Kerala police indicates a large syndicate is involved, with significant amounts of money exchanged for each trafficking operation.