thumba-police-raid-thai-women-rescued

TOPICS COVERED

വിദേശികളായ യുവതികളെ അനധികൃതമായി തിരുവനന്തപുരത്ത് എത്തിച്ച്, വാടക അപ്പാർട്ട്മെൻ്റിൽ താമസിപ്പിച്ച് പെൺവാണിഭം നടത്തിയിരുന്ന കേന്ദ്രം തുമ്പ പൊലീസ് റെയ്ഡ് ചെയ്തു. സംഭവത്തിൽ വിദേശ വനിതകളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തിരുവനന്തപുരം തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു.

തായ്‌ലൻഡ് സ്വദേശികളായ സിറിലക്ക് (42), സുകന്യ കൂൻസ് (29),​ കണിയാപുരം പറമ്പിൽപ്പാലം ആസിഫ് മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ്‌തോന്നക്കൽ അഞ്ജുഭവനിൽ ആദീഷ് കൃഷ്ണൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. താഴ്ലൻഡിൽ നിന്ന് മനുഷ്യകടത്തിലൂടെ നാട്ടിലെത്തിച്ച സിറിലക്കിനെയും സുകന്യയെയും കുളത്തൂർ കുഴിവിള വാർഡിലെ കുമാർ ഗാർഡൻസിലെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.

ഇവിടെ തന്നെയാണ് പെൺവാണിഭവും നടന്നിരുന്നത്. വിദേശ യുവതികളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ദേശീയ സുരക്ഷാ ഏജൻസി നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തുമ്പ സ്‌റ്റേഷൻ എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തുന്നത്.

ENGLISH SUMMARY:

A prostitution ring involving foreign women was busted by the Thumba police in Thiruvananthapuram. Two Thai nationals and two local men involved in human trafficking and operating the illegal sex racket have been arrested.