കോഴിക്കോട് നഗരത്തിലേയ്ക്ക് വന്‍ ലഹരി ഒഴുക്ക്. കഴിഞ്ഞ ഒരുമാസത്തിനിടെ പിടികൂടിയത് അഞ്ചുകിലോഗ്രാമിലധികം എംഡിഎംഎയാണ്. ഇതിനെതുടര്‍ന്ന് നഗരത്തെ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെയാണ് ലഹരിമാഫിയ ഉന്നംവയ്ക്കുന്നത്.
പൊലീസ് മാത്രം കഴിഞ്ഞ നാലരമാസം പിടികൂടിയത് 1.57 കിലോ ഗ്രാം എംഡിഎംഎ. എക്സൈസിന്‍റെ കണക്കും കൂടി ചേര്‍ത്താല്‍ 30 കോടിയുടെ എംഡിഎംഎ ഇതിനോടകം പിടികൂടികഴിഞ്ഞു. 236 കേസുകളിലായി 314 പേരാണ് ലഹരിക്കേസുകളില്‍ അറസ്റ്റിലായത്. ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും എംഡിഎംഎ എത്തിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ ആളുകള്‍ കൂടുതല്‍ എത്തുന്ന ബീച്ചടക്കമുള്ള പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിമരുന്നു ഇടപാടുകള്‍ നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്തവരാണ് കാരിയറാകുന്നത്. വലിയ തുക കമ്മീഷന്‍ നല്‍കിയാണ് ഇവരെ വശത്താക്കുന്നത്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 10 ആഫ്രിക്കന്‍ വംശജരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. വന്‍നഗരങ്ങളില്‍ നടക്കുന്ന റേവ് പാര്‍ട്ടികള്‍ ഗ്രാമങ്ങളിലേയ്ക്കും വ്യാപിച്ചതായാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.