കാല്‍നൂറ്റാണ്ടായി പൊലീസിനെയും നാട്ടുകാരെയും പറ്റിച്ച് മുങ്ങി നടന്ന കൊടും കുറ്റവാളി ഒടുവില്‍ കുടുങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണുകിട്ടിയ നിര്‍ണായക തെളിവാണ് പ്രതിയെ കുടുക്കിയത് . കാസര്‍കോട് ആദൂരിലെ മല്‍സ്യവില്‍പനക്കാരനായ ഹമീദാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസല്‍ 25വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്. ഭാര്യയെ കൊന്നശേഷം മുങ്ങിയ ഹമീദ് എങ്ങനെ ഇത്രനാള്‍ ഒളിവില്‍ കഴിഞ്ഞെന്നത് നാട്ടുകാരെയാകെ അമ്പരിപ്പിച്ചു.
2001 ലാണ് കോഴിക്കോട് ജില്ലയിലെ എടച്ചേരിയെ നടുക്കിയ കൊല നടന്നത്. ഭാര്യയെ ഇയാള്‍ കഴുത്തു ഞെരിച്ചു കൊന്നു. മരണം ഹൃദയാഘാതമെന്ന് വരുത്തി തീര്‍ത്ത് ഹമീദ് ഒളിവിലും പോയി. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരും ഉണ്ടായിരുന്നില്ല. മറ്റൊരു യുവതിയെ വിവാഹംകഴിക്കാനായിരുന്നു ഹമീദ് ഭാര്യ ജമീലയെ കൊന്നത്
എടച്ചേരിയില്‍ നിന്ന് മുങ്ങിയ ഹമീദ് പൊങ്ങിയത് കാസര്‍കോട് ജില്ലയിലെ ആദൂരാണ് . തന്നെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിച്ച ഹമീദ് അവിടെ ഒരു സാധാരണക്കാരനെ പോലെ ജീവിച്ചു . മീന്‍വില്‍പനയായിരുന്നു തൊഴില്‍. നാട്ടുകാര്‍ക്കാര്‍ക്കും ഇയാളെ കുറിച്ച് ഒരു പരാതിയൊന്നും ഉണ്ടായിരുന്നില്ല. . ജോലി കഴിഞ്ഞാന്‍ നേരെ വീട്ടിലെത്തുന്ന സാധു.
കൊലക്കേസില്‍ ഒരു തുമ്പും കിട്ടിയില്ലെങ്കിലും പൊലീസ് പ്രതീക്ഷ കൈവിട്ടില്ല. ചില സംശയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നെങ്കിലും തെളിവുകള്‍ ഉണ്ടായിരുന്നില്ല.എഐ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് കരുതിവച്ച ഫോട്ടോ എഐ ഉപയോഗിച്ച് കാല്‍നൂറ്റാണ്ടിനുശേഷമുള്ള രൂപത്തിലേക്ക് മാറ്റി. ഇപ്പോഴത്തെ ഹമീദുമായി ഫോട്ടോയ്ക്കുണ്ടായ രൂപസാദൃശ്യമാണ് അയാളെ കുടുക്കിയത്