NewProject

AI Generated Image

TOPICS COVERED

ബിസിനസിൽ വളർച്ചയുണ്ടാകാൻ പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്. കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോത്സ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ബെംഗളൂരുവിലെ ചന്നമനക്കരെയിൽ നടന്ന സംഭവത്തിൽ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.

ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന 34കാരിയാണ് പരാതികാരി. ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തിയാണ് യുവതിയെ മോഹൻകുമാർ പരിചയപ്പെട്ടത്. ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞ് പിന്നീട് മോഹൻകുമാർ യുവതിയുമായി കൂടുതൽ അടുത്തു. 

പൂജകൾക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ചടങ്ങിന്റെ ഭാഗമെന്ന പേരിൽ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തേക്ക് പറഞ്ഞയച്ചു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു അവരോട് നിർദേശിച്ചത്. അവർ പോയതിന് ശേഷം വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 

എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്‌നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പൊലീസിൽ പരാതിപ്പെടുകയും  ചെയതത്. ഒളിവിൽ പോയ മോഹൻ കുമാറിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.

ENGLISH SUMMARY:

Astrologer arrested for sexually assaulting a woman in Bangalore after threatening her with black magic to harm her family. The victim, a 34-year-old beautician academy owner, approached the astrologer for business growth rituals.