ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂര്‍ സ്വദേശിയായ സുബ്രമണ്യനാണ് ഭാര്യ നാഗലക്ഷ്മിയെ (42) കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ ജീവനൊടുക്കിയത്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വീട്ടിലെത്തിയ മകനാണ് മാതാപിതാക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഏപ്രില്‍ 27 നായിരുന്നു സംഭവം.
ദമ്പതികൾ കുറച്ചു കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ ബന്ധുവിനൊപ്പം മധുരയിലേക്ക് താമസം മാറി. ചെന്നൈയില്‍ തുടര്‍ന്ന നാഗലക്ഷ്മി ബന്ധം പിരിഞ്ഞതിന് ശേഷം സാരി ബിസിനസിലേക്ക് തിരിഞ്ഞു. ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ ബിസിനസ് ആരംഭിച്ച നാഗലക്ഷ്മിയെ 3 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്.
ബിസിനസ് വിപുലീകരിച്ചതോടെ നാഗലക്ഷ്മി ചെന്നൈയില്‍ കടയും ആരംഭിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെ മൂത്ത മകൻ ഹരീഷ് ഭരദ്വാജ് റഷ്യയിലേക്ക് മെഡിക്കൽ പഠനത്തിനായി ചേര്‍ന്നു. ഇളയ മകൻ സൈലാഷ് (18) ചെന്നൈയിൽ ഒന്നാം വർഷ ദന്തല്‍ കോഴ്സ് പഠിക്കുകയാണ്.
ഈയിടെ ചെന്നൈയിലേക്ക് തിരികെ എത്തിയ സുബ്രമണ്യന്‍ ഭാര്യയോട് തന്‍റെ മുന്‍ ചെയ്തികളില്‍ ക്ഷാമപണം നടത്തിയിരുന്നു. സംസാരത്തിന് പിന്നാലെ ഇരുവരും തമ്മില്‍ വാത്തു തര്‍ക്കമുണ്ടാവുകയും ഇത് കൊലയിലേക്ക് നയിച്ചു എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
സുബ്രഹ്മണ്യൻ മകന്‍ സൈലാഷിന് കൊലപാതകത്തിന്‍റെ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്‍റെ വിവരം ലഭിക്കുന്നത്. വീട്ടിലെത്തിയ സൈലാഷാണ് അമ്മയെയും അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹങ്ങള്‍ ചെങ്കല്‍പേട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്‍റെ കാരണങ്ങളിലേക്ക് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.