ലൈംഗിക ബന്ധത്തിന് തടസമെന്ന കാരണം പറഞ്ഞ് ഏഴു വയസുകാരന് നേരെ അമ്മയുടെ പങ്കാളിയുടെ ക്രൂരത. സ്വകാര്യ ഭാഗത്തടക്കം മര്‍ദനമേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് ദാരുണമായ സംഭവം. അമ്മയുടെ പരാതിയില്‍ 25 കാരനായ വികാസ് സിങിനെ അംബർനാഥ് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17 നാണ് സംഭവം.
മദ്യപിക്കാന്‍ പണം നൽകിയില്ല; ഭാര്യയെ അടിച്ചുകൊന്ന് പെട്ടിയിലാക്കി ഭർത്താവ്
കുട്ടി അമ്മയുടെ അടുത്ത് കിടക്കുന്നതിനാല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലതാണ് പ്രതിയുടെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി ഇളയമകനൊപ്പമാണ് വികാസിന്‍റെ കൂടെ താമസിക്കുന്നത്. മകന്‍ അമ്മയ്ക്കൊപ്പം ഉറങ്ങുന്നതില്‍ ഒരാഴ്ചയോളമായി വികാസിന് പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് വികാസ് തന്നെ മര്‍ദിച്ചിരുന്നതായി കുട്ടി പരാതിപ്പെട്ടു. ഇതോടെ മകനെ ഉപദ്രവിക്കുന്നതിന്‍റെ പേരില്‍ യുവതിയും വികാസും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്.
സ്വകാര്യ ഭാഗത്തടക്കം മര്‍ദനമേറ്റകുട്ടിക്ക് ആന്തരികമായി ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റയുടനെ കുട്ടി കുഴഞ്ഞുവീഴുകയും അമ്മ പ്രദേശത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ നില ഗുരുതരമായതിനാല്‍ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഐസിയുവിലാണ് കുട്ടി.