കൊല്ലത്ത് സഹപ്രവര്‍ത്തകയെ ആക്രമിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജല അതോറിറ്റി ക്ലാര്‍ക്ക് നിഷാദ് (40) ആണ് അറസ്റ്റിലായത്. തന്നോട് കൂടുതല്‍ അടുപ്പം പുലര്‍ത്തണം എന്നാവശ്യപ്പെട്ട് ഇയാള്‍ യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പരാതി. വഴങ്ങാതെ വന്നതോടെ ആക്രമത്തിനു മുതിരുകയായിരുന്നു.
വർക്കല ഇടവ സ്വദേശിയാണ് പ്രതിയായ നിഷാദ്. കൂടുതല്‍ അടുപ്പം ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിന് ആക്രമിച്ചെന്നുമാണ് യുവതി നല്‍കിയ പരാതി. കൊല്ലം ACP യ്ക്ക്നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.