ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതികളിൽ ഒരാളെ നാട്ടുകാർ പിടികൂടി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ രക്ഷപ്പെട്ട നൂറനാട് സ്വദേശി സൂരജാണ് വീണ്ടും പിടിയിലായത്.

മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പുഴ നീന്തിക്കടന്ന പ്രതിയെ സമീപത്തെ വീട്ടുകാർ ഒച്ചവെച്ചതിനെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി പത്തനംതിട്ട സ്വദേശി റസലിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

പ്രതികൾ വിലങ്ങുൾപ്പെടെയാണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യവും അധികൃതർ ഗൗരവമായി പരിശോധിച്ചു വരികയാണ്. 

ENGLISH SUMMARY:

A theft suspect, who escaped from Kadavanthra police custody while being brought to the magistrate, was apprehended by locals in Cheriyapallamthuruth. The successful citizen intervention highlights local vigilance and assistance in apprehending criminals, with the second absconding suspect still being sought by the police.