മലപ്പുറം വണ്ടൂരിൽ വടിവാളുമായെത്തിയ യുവാവിന്‍റെ പരാക്രമത്തിൽ പതിനെട്ടുകാരന് വെട്ടേറ്റു. വണ്ടൂർ പാലമഠം സ്വദേശി മുഹമ്മദ് ഫഹദിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 9.30ന് വാണിയമ്പലത്താണ് ആക്രമണമുണ്ടായത്. പ്രതി കാളികാവ് സ്വദേശി മിഷാബ് പൊലീസ് പിടിയിലായി.
പ്രതി മിഷാബിന് വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള വീസയും ജോലി ചെയ്യാനുള്ള അനുമതി പത്രവും റദാക്കിയത് മുഹമ്മദ് ഫഹദിന്റെ പിതാവാണന്ന കാരണം പറഞ്ഞായിരുന്നു അക്രമം. സ്കൂട്ടറിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഫഹദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ENGLISH SUMMARY:
A 18-year-old youth, Muhammad Fahad, was brutally attacked with a machete in Vaniyambalam, Malappuram, following a dispute over a visa cancellation. The accused, Mishab from Kalikavu, allegedly targeted Fahad because his father had reportedly cancelled Mishab's work permit and visa for overseas employment. The incident occurred around 9:30 PM on Sunday when Mishab attacked Fahad with a knife hidden in his scooter, causing a serious head injury. Wandoor police have arrested the accused, and the victim is currently undergoing treatment at a private hospital. This violent act has created significant tension in the Vaniyambalam region, highlighting the extreme consequences of personal and professional grievances.