HRDS-നെതിരെ ഗുരുതര ആരോപണം. സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കിയെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മുന്‍ ജീവനക്കാരന്‍ പറഞ്ഞു. പരാതിക്കാരന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് HRDS ആരോപിച്ചു.
കഴിഞ്ഞദിവസമാണ് HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ മുന്‍ ജീവനക്കാരന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍, ഒരുദിവസത്തെ കസ്റ്റഡിക്ക് ശേഷം അജി കൃഷ്ണനെ വിട്ടയച്ചിരുന്നു. ഇതോടെയാണ് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ പറയുന്നത്.
HRDSല്‍ സാമ്പത്തിക ക്രമക്കേടുകളുണ്ട്. മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നില്‍ അജി കൃഷ്ണനെന്നും ആരോപണം. പരാതിക്കാരന്‍റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുകയാണ് HRDS. സ്വപ്ന സുരേഷിന് ജോലി കൊടുത്തപ്പോള്‍ മുതല്‍ HRDSനെ വേട്ടയാടുന്നു. അജി കൃഷ്ണനെതിരായ പരാതി കുംഭമേളയിലെ വൈറൽ പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവാദം മറയ്ക്കാനെന്നും വാദം.
അജി കൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും. നിയമപരമായി നേരിടുമെന്ന് HRDS വൃത്തങ്ങള്‍ അറിയിച്ചു.