നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും  ബന്ധുക്കള്‍. കോഴിക്കോട് താമരശേരി കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെയാണ് കോടതിക്ക് മുന്നില്‍ തമ്മിലടി. മുക്കം സ്വദേശി നിതാ ഷെറിന്‍റേയും ആണ്‍ സുഹ്യത്തായ ഷാമിലിന്‍റേയും സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. 

നിതയെ കാണാനില്ലെന്ന് മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഷാമിലിനൊപ്പം പോയ നിതയെ വിളിച്ച് വരുത്തി പൊലീസ് ഇന്ന്  കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ അനുനയിപ്പിച്ച് കൊണ്ടു പോകാന്‍ ബന്ധുക്കള്‍  ശ്രമിച്ചിരുന്നു.  ഷാമിലിന്‍റെ കൂടെ വന്നവര്‍ ഇത് എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. തമ്മിലടി നടക്കുന്നതിനിടെ നിതയെ ഷാമിലിന്‍റെ സുഹ്യത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയി.

ENGLISH SUMMARY:

Heated clash between a lover and his girlfriend's relatives outside the Tamarassery court in Kozhikode. The incident occurred following a court order allowing the girl to go with her boyfriend, escalating into a physical altercation between supporters of both sides.