പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ സ്വന്തം ഭൂമിയില്‍ വാടകക്കാരെ പോലെ ജീവിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് മലയോരജനത. കര്‍ണാടകയെപ്പോലെ കേരളവും ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സംസ്ഥാനത്ത് 131 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ വരിക. 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖല പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊയിലാണ്ടി, താമരശേരി, വടകര ഉള്‍പ്പെടെ മൂന്ന് താലൂക്കുകളിലായി 10 വില്ലേജുകളാണ് കോഴിക്കോട് ജില്ലയില്‍ മാത്രം പരിസ്ഥിതി ലോല മേഖലയാവുക. ജനജീവിതത്തെയും കൃഷിയെയും ബാധിക്കില്ലെന്ന് പറയുമ്പോഴും മലയോരത്ത് ആശങ്ക ഉരുണ്ടുകൂടുകയാണ്. പരിസ്ഥിതിലോല പ്രദേശമാകുന്നതോടെ എല്ലാം സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാവും. കരിങ്കല്‍ ക്വാറികള്‍, ഖനനം എന്നിവയ്ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തും. കുഴല്‍കിണറുകളുടെ കാര്യത്തിലടക്കം നിയന്ത്രണം വരുന്നതോടെ കൃഷിയെ നേരിട്ട് ബാധിക്കും.
നിലവില്‍ ടൂറിസം ഇവിടുത്തുകാര്‍ക്ക് വലിയൊരു വരുമാന സാധ്യതയാണ് തുറന്നിടുന്നത്. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നിയന്ത്രണം വരുന്നതോടെ ആ വഴിയുള്ള വരുമാനവും നിലയ്ക്കും. ഇതോടെ പതിറ്റാണ്ടുകളായി കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്ന മലയോരവാസികളുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാവും.