Image Credit:Meta AI

അമ്മാവനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ കൊന്ന് മൃതദേഹം ബോക്സിലാക്കി കാമുകന്‍. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ 22 വയസുള്ള യുവാവിനെയും യുവാവിന്‍റെ അമ്മാവനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവന് വഴങ്ങിക്കൊടുക്കണമെന്ന് യുവാവ് നിരന്തരം തന്‍റെ കാമുകിയോട് ആവശ്യപ്പെട്ടുവന്നു. എന്നാല്‍ യുവതി ഇത് നിഷേധിച്ചതോടെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്തിന്‍റെ താമസസ്ഥലത്തേക്ക് അമ്മാവനെയും സുഹൃത്തിനെയും എത്തിച്ച യുവാവ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കാമുകിയെ കൂട്ടിക്കൊണ്ട് വന്നു. അമ്മാവനും സുഹൃത്തും വീടിന് പുറത്തുള്ള മുറിയില്‍ ഇരുന്നിരുന്നു. ഈ സമയത്ത് യുവാവ് കാമുകയോട് അമ്മാവന് വഴങ്ങാന്‍ വീണ്ടും ആവശ്യപ്പെട്ടു. യുവതി എതിര്‍ത്തതോടെ ചുവരിനോട് ചേര്‍ത്ത് വച്ച് മര്‍ദിച്ചു. പിന്നാലെ നിലത്ത് ചവിട്ടിപ്പിടിച്ച് കിടത്തി. കമ്പിളി കൊണ്ട് ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. മരണം ഉറപ്പാക്കിയതിന് പിന്നാലെ മൃതദേഹം ബെഡ്ബോക്സിലേക്ക് മാറ്റി. പുറത്തിറങ്ങി വിവരം പറഞ്ഞു. അമ്മാവനും സുഹത്തുമാണ് യുവാവിനെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ സഹായിച്ചത്. 

വൈകുന്നേരം വീട്ടുടമ തിരികെ എത്തിയപ്പോഴാണ് മുറിയിലെ ബെഡ്ബോക്സില്‍ യുവതിയുടെ കാല്‍ കണ്ടതും തുറന്ന് നോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തിയതും. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. നെറ്റിയിലടക്കമുള്ള പാടുകള്‍ കൊലപാതകമാണെന്ന സൂചനകളും നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മംഗള്‍പുരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടുസഹായായി ജോലി നോക്കി വരികയായിരുന്നു യുവതി. ഇവര്‍ നേരത്തെ വിവാഹിതയാണെന്നും മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയും കാമുകനായ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി മംഗള്‍പുരിയില്‍ ചിക്കന്‍ കട നടത്തിവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 

ENGLISH SUMMARY:

A 22-year-old man has been arrested in Delhi's Mongolpuri for murdering his 35-year-old girlfriend. The accused allegedly killed the woman after she refused his persistent demands to have sexual relations with his uncle. After strangling her, he hid the body in a bed box with the help of his uncle and a friend. The police have arrested all three individuals involved. The victim, a mother of three and a domestic worker, was found by the house owner. This shocking incident highlights a brutal case of obsession and crime in the capital.