Untitled design - 1

TOPICS COVERED

മഹാരാഷ്ട്രയില്‍ മുംബൈ വസായിയില്‍ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച. പ്രദേശത്തെ ഒരു ഹൗസിങ് സൊസൈറ്റിലാണ് സംഭവം. സന്ദീപ് പവാര്‍ എന്നയാള്‍  പിഞ്ചുകുഞ്ഞിനെ മാരകമായി ഉപദ്രവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. 

 

സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പ്രതിയായ സന്ദീപും കുട്ടിയുടെ പിതാവും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് പ്രതി ഓട്ടോയ്ക്ക് സമീപമെത്തുന്നത്. കുട്ടിയെ ഓട്ടോയില്‍ നിന്നും വലിച്ചിറക്കി ശക്തമായി കാലില്‍ തൂക്കി നിലത്തടിച്ചു. ഇരുമ്പ് ദണ്ഡിൽ കുട്ടിയുടെ തലയിടിപ്പിക്കുകയും ചെയ്തു. 

 

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവില്‍ ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

ENGLISH SUMMARY:

In a shocking Maharashtra child abuse incident in Vasai, a four-year-old boy is in critical condition after a brutal attack. The incident, captured on CCTV, shows Sandeep Pawar assaulting the child following an argument with the boy's father.