റെയില്‍വേ സ്റ്റേഷനിലിരുന്ന് തന്നെ നോക്കി സ്വയംഭോഗം നടത്തിയ മധ്യവയസ്കനെ ചിത്രീകരിച്ച് യുവതി. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തന്‍റെ ഇന്‍സ്റ്റാഗ്രം പേജിലൂടെ യാസ്മിന്‍ എന്ന യുവതിയാണ് ദുരാനുഭവം വെളിപ്പെടുത്തിയത്.
രാത്രി ഒന്നരയ്ക്കാണ് താന്‍ ഈ വിഡിയോ ഇടുന്നതെന്നും, വസ്ത്രധാരണമാണ് പ്രശ്നമെന്ന് പറയുന്നവരോട് പര്‍ദ്ദ ഇട്ട് വന്ന തനിക്കാണ് ഈ അവസ്ഥയെന്നും യുവതി പറയുന്നു. ആറ് മില്യണ്‍ ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. യുവതി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിഡിയോ ഡിലിറ്റ് ചെയ്യണം എന്ന് പറഞ്ഞ് ആരും വരണ്ടെന്നും താന്‍ വിഡിയോ കളയില്ലെന്നും യുവതി പറയുന്നു.
‘രാത്രി ഒന്നരയ്ക്കാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. കലിപ്പന്‍മാര് പറയും വസ്ത്രധാരണമാണ് പ്രശ്നമെന്ന് , ഞാന്‍ ഇട്ടിരിക്കുന്നത് പര്‍ദ്ദയാണ്, ഫുള്‍ കവറാണ്, ഈ വസ്ത്രത്തിന്‍റെ മുന്നില്‍ വച്ചാണ് അയാള്‍ എന്നോട് ഈ ചെറ്റത്തരം കാട്ടിയത്. തെളിവോട് കൂടി തന്നെ ഈ വിഡിയോ കാണ്, വിഡിയോ ഡിലിറ്റ് ചെയ്യണമെന്ന് പറഞ്ഞ് ആരും വരണ്ട, ഞാന്‍ കേസ് കൊടുത്തു, ഒരാള്‍ക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാവരുത്’ പെണ്‍കുട്ടി പറയുന്നു.