മകന്‍ അമ്മയോട് പറഞ്ഞു, ‘അമ്മാ വീട്ടിലേയ്ക്ക് വാ ഒരു സർപ്രൈസുണ്ട്’ വീട്ടിലെത്തിയപ്പോൾ ഹര്‍ദിക്കിന്‍റെ അമ്മ നീലിമ കണ്ടത് മകൾ ഹിമാഷിക രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ്.. ഇത് കണ്ട അലറിവിളിച്ച നീലിമയേയും ഹർദിക് ആക്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഒരു സ്ത്രീയുമായി പ്രണയത്തിലായ പ്രതി, ബന്ധം തകരാൻ കാരണം തന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ ദേഷ്യം ഒടുവിൽ ക്രൂരമായ ആക്രമണമായി മാറി.
കുറച്ചുകാലമായി ഗുരുഗ്രാമിൽ എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്ന ഹർദിക്കും ഹിമാൻഷികയും. ഇരട്ടകളാണ് ഇവരും. ഹിമാഷിക എം.ബി.എ പഠനവും നടത്തിയിരുന്നു. അടുത്ത കാലത്തായി ഹർദിക്കിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടെന്ന് കുടുംബം പറയുന്നു. രാത്രി വൈകുവോളം അയാൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തിരിക്കുമെന്നാണ് കുടുംബം പറയുന്നത്.
ഹർദിക് പുണെയിൽ നിന്നുള്ള ഒരു സ്ത്രീയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഇതിനെ സഹോദരിയും അമ്മയും എതിർത്തിരുന്നു. ഈ ബന്ധം പിന്നീട് തകരുകയും ചെയ്തു.മാർച്ച് 6-ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ ചർച്ച നടന്നു, അത് ഒരു വാഗ്വാദമായി മാറുകയും ചെയ്തു.തർക്കത്തിനിടെ ദേഷ്യത്തിൽ ഹർദിക് കത്തി എടുത്ത് സഹോദരിയെ ആക്രമിച്ചു. പരിക്കേറ്റ ഹിമാഷിക മരിക്കുകയും ചെയ്തു. നീലിമ ഇപ്പോൾ അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.