child-vamanapuram-death

TOPICS COVERED

വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പോലീസിനോട് സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്–അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു.

ഇന്നലെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ പോലീസിന്റെ കണ്ണുവെട്ടിച്ച് അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചു. മേശയ്ക്കുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് കണ്ടെത്തി പിടിച്ചുവാങ്ങുകയായിരുന്നു. മുൻപ് ഒന്നിലധികം തവണ അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും കുഞ്ഞിനുണ്ടായിരുന്ന അസുഖത്തിലും ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലും അവർ വിഷാദ രോഗത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷവും ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതായി അശ്വതി മൊഴി നൽകി. ഫാൻ തകർന്ന് താഴെ വീണതിനാൽ ശ്രമം പരാജയപ്പെട്ടു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന അശ്വതിയുടെ അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. പൊതുദർശനത്തിന് ശേഷം ഭർത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലിൽ കുഞ്ഞിനെ സംസ്കരിച്ചു.

ENGLISH SUMMARY:

More details have emerged in the death of a one-year-old child at Vamanapuram in Thiruvananthapuram. The child’s mother, Aswathi, has confessed to the police that she killed the baby by strangling her. The victim, Pavithra, was the daughter of Subhash and Aswathi, residents of Variyamkonam in Kanichodu, Vamanapuram. The incident occurred on the 12th. According to the police, the mother used a piece of cloth to tighten around the child’s neck and suffocate her. The cloth allegedly used in the crime was recovered from the house during the investigation. Police are continuing further proceedings in the case.