dyfiraid-arrest

കോഴിക്കോട് മുക്കത്ത് ചാരായ വില്‍പന നടത്തിയതിന് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. മണാശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് കുന്നത്ത് പൊറ്റൂളി പ്രതീഷിനെയാണ് 10 ലിറ്റര്‍ വാറ്റു ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  ഇന്നലെ ഉച്ചയ്ക്കായിരുന്നു റെയ്ഡ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. എന്നാൽ ചാരായം വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളോ വാഷോപിടികൂടാനായില്ല. മറ്റൊരിടത്തു വച്ച് വാറ്റിയെടുത്ത ചാരായം വീടിനോടു ചേര്‍ന്നുള്ള മറ്റൊരു കെട്ടിടത്തില്‍ സൂക്ഷിച്ചു വില്‍പന നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

അനധികൃത മദ്യവിൽപ്പനയ്ക്കും വാറ്റിനുമെതിരെ വരും ദിവസങ്ങളിലും റെയ്ഡ് നടപടികൾ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റുചെയ്ത പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു . അസി.എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ,പ്രിവന്റീവ് ഓഫീസർമാരായ സന്ദീപ്, സുജിത്ത്,സജിനി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ENGLISH SUMMARY:

Excise officials arrested a youth with 10 liters of country-made liquor (arrack) in Mukkam, Kozhikode. The arrested individual is the husband of a local DYFI leader.