lady-attack

TOPICS COVERED

പാലക്കാട് ആനക്കര കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെ ആക്രമണം. വാടകവീട്ടിൽ നിന്ന് ജോലിക്ക് പോകും വഴിയാണ് അജ്ഞാതൻ പിന്നാലെ എത്തി ചുറ്റിക പോലുള്ള ആയുധംകൊണ്ട് തലയിൽ അടിച്ചത്. രാവിലെ ആറുമണിയോടെയാണ് സംഭവം.

അക്രമി മുഖം തുണികൊണ്ട് മറച്ച നിലയിലായിരുന്നു എന്ന് യുവതികൾ മൊഴി നൽകി. സംഭവം നടന്ന സ്ഥലത്തിനടുത്ത സിസിടിവി ക്യാമറ ബക്കറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. യുവതികൾക്ക് ആദ്യം സ്വകാര്യ ആശുപത്രിയിലും, പിന്നീട് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും ചികിത്സ നൽകി. 

സംഭവം ആസൂത്രിതമാണെന്നാണ് നിഗമനം. തൃത്താല പൊലീസ് യുവതികളുടെ വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തുകയാണ്. 

ENGLISH SUMMARY:

Palakkad attack on young women in Kumidi. The incident, believed to be pre-planned, involved an unknown assailant using a hammer-like weapon. The victims were attacked while on their way to work from their rented home.