house-crime

TOPICS COVERED

തൃശൂർ എരുമപ്പെട്ടിയിൽ ഒരു വീടിന്റെ തറ പൊളിക്കുന്നു. ആളത്താമസമില്ലാതെ കിടന്ന വീട് പുതുക്കിപ്പണിയുക എന്ന ലക്ഷ്യത്തോടെയാണ് തറ പൊളിച്ചത്. എന്നാൽ കിട്ടിയതാകട്ടെ ഒരു സ്ത്രീയുടെ അസ്ഥിക്കൂടം.

നാല്‍പതു വയസ്സുള്ള സ്ത്രീയുടേതാണെന്ന് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ തെളിഞ്ഞു. വാടക വീട്ടിൽ ഇതുവരെ ആറു കുടുംബങ്ങൾ കഴിഞ്ഞിരുന്നു. മരംവെട്ട് തൊഴിലാളിയായ ഒരാൾ ഈ വീട്ടിൽ നേരത്തെ താമസിച്ചിരുന്നു. മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചയാളാണ് മരംവെട്ട് തൊഴിലാളിയെന്ന് പോലീസിന് സൂചന കിട്ടി. ഈ തൊഴിലാളി ഇപ്പോൾ ജീവിച്ചിരിപ്പില്ല. കുന്നംകുളം സ്വദേശിയാണ്.

സ്ത്രീയെ കാണാനില്ലെന്ന പരാതിയും ഇതുവരെ പോലീസിന് മുന്നിലില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. ഫോറൻസിക്കിന്റെ പരിശോധനയിൽ തലയോട്ടിയുടെ അടിയേറ്റ അടയാളങ്ങൾ കണ്ടെത്തി.

അഞ്ചു വർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വീട് പൊളിച്ചുമാറ്റി പുതിയ വീടു പണിയാനുള്ള ശ്രമത്തിനിടെയാണ് തലയോട്ടി കിട്ടിയത്. എട്ടുവർഷത്തെ പഴക്കമുണ്ട്. പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം ഇതിനു മീതെ സിമന്റിട്ടിരുന്നു. അതിഥി തൊഴിലാളികളും ഈ വീട്ടിൽ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു.

വാടകയ്ക്ക് താമസിച്ച ആറു കുടുംബങ്ങളിൽ അഞ്ചുപേരെക്കുറിച്ചും പോലീസ് നേരിട്ട് അന്വേഷിച്ചു. നേരിട്ട് കാണാൻ പറ്റാത്തത് മരംവെട്ട് തൊഴിലാളിയെ മാത്രമാണ്. ബന്ധുക്കളെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ച വിവരം അറിയുന്നത്.

ENGLISH SUMMARY:

In Thrissur's Erumapetty, a shocking discovery of a woman's skeleton was made during the renovation of a vacant house. Forensic experts believe the remains belong to a woman around 40 years old, with evidence suggesting a violent death and the skeleton being buried over five years ago.