തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ കൊടൈക്കനാലിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. 

കഴിഞ്ഞ ദിവസം 5 വിനോദ സഞ്ചാരികൾ സൂര്യനാരായണന്റെ ബംഗ്ലാവിൽ താമസത്തിനു എത്തിയിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഇവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേർത്ത് ടേപ്പുകൊണ്ടു ചുറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. സ്വർണ്ണാഭരണങ്ങൾ, പണം, സിസിടിവി ഡിസ്കുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്

ENGLISH SUMMARY:

Tamil actress Vishnu Priya's father, Suryanarayanan, was found dead at his KodaiKanal residence, with police suspecting murder. The body was discovered near the swimming pool with tape on the face, indicating a possible suffocation during the crime.