AI Generated Image

ഭാര്യയുടെ വിശ്വസ്തതയിൽ സംശയം തോന്നിയ ഭർത്താവ് 21-കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബെംഗളൂരു കഗ്ഗലിപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുല്ലെഗൗഡനപാളയയിൽ ശനിയാഴ്ചയാണ് സംഭവം. സിഞ്ചനയാണ്  കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് രേണുകയ്യ ഒളിവിലാണ്.

സിഞ്ചനയ്ക്ക് മറ്റൊരു പുരുഷനായി ബന്ധമുണ്ടായിരുന്നു രേണുകയ്യയുടെ  സംശയം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ സിഞ്ചനയുമായി  തർക്കത്തിലായി. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ രേണുകയ്യ, വീടിന് മുന്നിലുണ്ടായിരുന്ന വലിയ കല്ലെടുത്ത് സിഞ്ചനയുടെ തലയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി  സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ  പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. കൊലപാതകത്തിന് കേസെടുത്ത പൊലീസ്, ഒളിവിൽ പോയ രേണുകയ്യയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

ENGLISH SUMMARY:

A 21-year-old woman was brutally murdered by her husband in Bengaluru's Kaggalipura after he suspected her character. The accused, Renukaiah, allegedly crushed his wife's head with a stone and is currently at large.